കൊച്ചി: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ളില്‍ ~ഒളിപ്പിച്ചുകൊണ്ടുവന്ന ഏഴ് കിലോ സ്വര്‍ണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. സൗദിയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു കോഴിക്കോട് സ്വദേശി അസീസ്, കണ്ണൂര്‍ സ്വദേശി യുസഫ് എന്നിവര്‍ പിടിയിലായി. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കുള്ളില്‍ ബിസ്ക്കറ്റുകളുടെ രൂപത്തില്‍ അടക്കിവെച്ച നിലയാലായിരുന്നു സ്വര്‍ണ്ണം.
നെടുമ്പാശേരി വിമാനത്താവളം സ്വര്‍ണ്ണം കടത്തുകാരുടെ താവളമായി മാറിയിരിക്കയാണ്. വിമാനത്താവളത്തിലെ ജീവനക്കാരടെ ഒത്താശ സ്വര്‍ണ്ണം കടത്തുകാര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് കസ്റ്റംസ് നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: