ഇടപ്പഴനി ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

Monday 4 May 2015 8:11 pm IST

കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളില്‍ അഗ്രഗണ്യസ്ഥാനത്ത് വിരാജിക്കുന്ന ശ്രീമുരുക ക്ഷേത്രമാണ് ശ്രീകുമാരാരാമം ഇടപ്പഴനി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. 500 വര്‍ഷത്തിലധികം പഴക്കമുള്ള ഏകദേശം ഒരേക്കറില്‍ കൂടുതല്‍ സ്ഥലവിസ്തൃതിയുള്ള ഈ ക്ഷേത്രം തിരുവനന്തപുരത്തെ പ്രധാന സുബ്രഹ്മണ്യക്ഷേത്രമാണ്. ശ്രീ ബാല സുബ്രഹ്മണ്യസ്വാമിയ്ക്കു പുറമെ ഉപദേവന്മാരായി ശ്രീഗണപതിയും ശ്രീ അയ്യപ്പനുമുണ്ട്. ക്ഷേത്രത്തില്‍ നാഗരാജ പ്രതിഷ്ഠയുമുണ്ട്. എല്ലാ മാസവും ഷഷ്ഠി ദിവസം ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രസന്നിധിയിലെത്തി ഷഷ്ഠിവ്രതം അനുഷ്ഠിച്ചുവരുന്നു.ഷഷ്ഠിവ്രതമനുഷ്ഠിക്കാന്‍ സ്ത്രീജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ നവംബര്‍ മാസം ആറ് ദിവസം സ്‌കന്ദഷഷ്ഠി മഹോത്സവം കൊണ്ടാടുന്നു. മഹോത്സവത്തിന്റെ സമാപന ദിവസം ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ കാവടിനേര്‍ച്ചയും നടന്നുവരുന്നു. ക്ഷേത്രത്തില്‍ ഏറ്റവും പ്രധാനമായത് ഫെബ്രുവരിമാസത്തില്‍ കൊണ്ടാടുന്ന തൈപ്പൂയക്കാവടി മഹോത്സവമാണ്. ക്ഷേത്രസന്നിധിയില്‍വച്ച് കാപ്പുകെട്ടി വ്രതമെടുത്ത് തൈപ്പൂയക്കാവടി ദിവസം ഭസ്മക്കാവടി, പാല്‍ക്കാവടി, വേല്‍ക്കാവടി എന്നിവ നേര്‍ച്ചയായെടുത്ത് പാങ്ങോട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി ക്ഷേത്രത്തിലെത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.