തിരൂര്‍: ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല കഥാക്യാമ്പ് ഇന്ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. ക്യാമ്പ് ഡയറക്ടറും കവിയുമായ യു.കെ. കുമാരന് ആമുഖപ്രഭാഷണം നടത്തും.
12 മണിക്ക് നടക്കുന്ന കഥയെഴുത്ത് കളരിയില്‍ സി.രാധാകൃഷ്ണന് സംസാരിക്കും. സുനിത വയനാട് കഥയുടെ രംഗഭാഷ്യം അവതരിപ്പിക്കും. വൈകിട്ട് 4.30ന് കഥയുടെ ലോകം എന്ന വിഷയത്തില്‍ സി.ഗണേഷ് ക്ലാസെടുക്കും.
നാളെ എന്‍പി.ഹാഫിസ്, എം.ചന്ദ്രപ്രകാശ്, യു.കെ.കുമാരന്, പി.കെ.പാറക്കടവ്, ആര്യാടന് ഷൗക്കത്ത് എന്നിവര്‍ ക്ലാസെടുക്കും. ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അക്ബര്‍ കക്കട്ടില്‍ സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: