ആലപ്പുഴ: ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വളരെ പ്രധാന്യമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ചൂണ്ടിക്കാണിക്കാനും തിരുത്താനുമുള്ള പ്രേരകശക്തിയായാണ് സമൂഹം മാധ്യമങ്ങളെ കാണുന്നത്. ഈ അവകാശവും അവസരവും മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന അഭിപ്രായം സമൂഹത്തിനുണ്ട്. അക്കാര്യം സ്വയം ഉള്‍ക്കൊള്ളുകയെന്നതാണ് ഏറ്റവും അഭികാമ്യമായ കാര്യം.
മാധ്യമ സ്വതന്ത്ര്യം ജനാധിപത്യത്തില്‍ വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: