കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പോലീസ് അറസ്റ്റ്് ചെയ്തു. കോയമ്പത്തൂരില്വെച്ച്് ആന്ധ്രാപോലീസാണ് പിടികൂടിയത്. രൂപേഷിന്റെ ഭാര്യ ഷൈന ഉള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്.
കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുന്നത് രൂപേഷാണ്. രൂപേഷിനെയും സംഘത്തിനെയും പിടികൂടാന്‍ കേരളപോലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് രൂപേഷ്. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയ്ക്ക് പെരുമ്പാവൂരില്‍ ഒളിത്താവളം ഒരുക്കിയിരുന്നത് രൂപേഷിന്റെ ഭാര്യ ഷൈനയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: