പാലക്കാട്:കുഞ്ചന്‍ ദിനാഘോഷം ഇന്ന് (മെയ് 5) വിവിധ പരിപാടികളോടെ സാംസ്ക്കാരിക വകുപ്പിനു കീഴിലുളള കിളളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകമായ കലക്കത്തുഭവനില് നടക്കും. സാസ്കാരിക സമ്മേളന ഉദ്ഘാടനവും കുഞ്ചന്‍ സ്മാരക അവാര്‍ഡുദാനവും വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിക്കും.
എം. ഹംസ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഷാഫിപറമ്പില്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. കുഞ്ചന്‍സ്മാരകം ശങ്കരനാരായണന് മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങും. സ്മാരകസമിതി ചെയര്മാന് പി.ശിവദാസ് , സെക്രട്ടറി സിനില്‍ പി, ഭരണസമിതി അംഗം പി.കെ.ജി. നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിക്കും.
രാവിലെ ഒമ്പതുമുതല്‍ സാംസ്ക്കാരിക പരിപാടികള്‍ക്ക് തുടക്കമാകും. കുഞ്ചന്‍ സ്മാരക വായനശാലയില്‍ നിന്നും എഴുത്താണി എഴുന്നെളളിപ്പും സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്ന് കലാപീഠം തുളളല്‍-മൃദംഗം വിഭാഗം അവതരിപ്പിക്കുന്ന ഓട്ടന്‍തുളളലും ഉണ്ടാകും. രാവിലെ 10 ന് കുഞ്ചന്റെ ഹാസ്യം എന്ന വിഷയത്തില്‍ സാഹിത്യ സമ്മേളനം നടക്കും. ഒ.വി. വിജയന് സ്മാരക സമിതി ചെയര്മാന് കെ.ശശികുമാര്‍, കെ.പി.എസ് പയ്യനടം, എന്‍.എം നൂലേരി, ഇ.എന്‍. നാരായണന്, എന്‍.ബാലന്, കെ.ബാബുരാജ് തുടങ്ങിയവര്‍ സംസാരിക്കും.
11.30ന് നടക്കുന്ന കാവ്യകേളിയില്‍ ചുനങ്ങാട് അമൃതഭാരതി അക്ഷരശ്ലോകസമിതി നടത്തുന്ന കാവ്യ കേളി അരങ്ങേറും. രണ്ടുമണിക്ക് നടക്കുന്ന കവിയരങ്ങില്‍ നിരവധി കവികള്‍ പങ്കെടുക്കും. തുടര്‍ന്ന് കുഞ്ചന്‍ ദിന സമ്മേളനവും അവാര്‍ഡ് ദാനവും നടക്കും. സ്കൂള്‍ യുവജനോല്സവത്തില് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തുളളലിന് ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് ഷാഫി പറമ്പില്‍ എം.എല്‍.എ ഉപഹാരം സമര്‍പ്പിക്കും.
തുളളല്‍ വിദ്യാര്‍ത്ഥികള്‍ക്കുളള ഡോ. വി.എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ് എസ്.എസി.എസ്.ടി വികസന കോര്പ്പറേഷന് ചെയര്മാന് എസ്. ശിവരാമന് നല്‍കും. വൈകിട്ട് ആറു മണിമുതല്‍ കുഞ്ചന്‍ അവാര്‍ഡ് ജേതാവ് കുഞ്ചന്‍ സ്മാരകം ശങ്കരനാരായണന് നടത്തുന്ന ഓട്ടന്‍തുളളല്‍ അരങ്ങേറും. തുടര്‍ന്ന് കലാപീഠത്തിന്റെ നൃത്ത നൃത്യങ്ങളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: