തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണം 31 നകം പൂര്‍ത്തിയാക്കുമെന്ന്് വിജിലന്‍സ്് കോടതിയെ അറിയിച്ചു. അന്വേഷണം ഊര്ജിതമായാണ് നടക്കുന്നുണ്ട്. തെളിവായ സിഡിയുടെ പരിശോധന, നുണപരിശോധന എന്നിവ ഇനി നടത്തേണ്ടതുണ്ട്. 300 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
അതേസമയം ബാര്‍ കോഴക്കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന ബിജു രമേശിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണു ബിജുവിന്റെ ആവശ്യം തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: