കണ്ണൂര്‍: അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു ജാമ്യം. മട്ടന്നൂര്‍ കോടതിയാണു ജാമ്യം നല്‍കിയത്. പത്തു വര്‍ഷം മുമ്പു വി.എസ് ദേശാഭിമാനിയുടെ പത്രാധിപരായിരുന്നപ്പോള്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നതാണ് കേസ്.
മട്ടന്നൂര്‍ സ്വദേശി പവിത്രന് എന്നയാളായിരുന്നു പരാതി നല്‍കിയത്. കേസില്‍ വി.എസ്. മൂന്നാം പ്രതിയാണ്.കേസിലെ ഒന്നാം പ്രതി ഇബ്രാഹിം, രണ്ടാം പ്രതി പി കരുണാകരന് എംപി തുടങ്ങിയവര്‍ നേരത്തെ ജാമ്യമെടുത്തിരുന്നു.
കോടതിയില്‍നിന്ന് ജാമ്യമെടുത്ത വിഎസിന് ഇനി കോടതി പറയും വരെ നേരിട്ട് ഹാജരാകേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: