കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ചൊവ്വാഴ്ച രാവിലെ 6.39നാണ് അനുഭവപ്പെട്ടത്.
ധാഡിംഗ്, നുവാക്കോട്ട് ജില്ലകളുടെ അതിര്‍ത്തിയാണ് ഇന്നുണ്ടായ ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കല്‍ സര്‍വ്വേ മേധാവി ലോക് ബിജയ അധികാരി പറഞ്ഞു. അതേസമയം നേപ്പാളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്.
നേപ്പാളില്‍ ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7557 ആയി. 14,536 പേര്‍ക്ക് പരിക്കേറ്റു വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: