മട്ടാഞ്ചേരി പാലം; എംഎല്‍എയുടെ നടപടി ജനവഞ്ചനയെന്ന്

Tuesday 5 May 2015 6:24 pm IST

ആലപ്പുഴ: അലപ്പുഴ മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും അപ്രോച്ച് േറാഡിന്റെ നിര്‍മ്മാണം ആരംഭിക്കുവാന്‍ തയ്യാറാകാത്ത കരാറുകാരനെ സഹായിക്കുന്ന തോമസ് ഐസക്ക് എംഎല്‍എയുടെ നടപടി ജനവഞ്ചനയാണന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരോപിച്ചു. മട്ടാഞ്ചേരി പാലത്തിന് സമീപത്തെ പാലങ്ങളായ ശവക്കോട്ടപ്പലം, വഴിച്ചേരിപ്പാലം, സെന്റ് ജോസഫ് നടപ്പാലം, ആറാട്ടുവഴിപ്പാലം എന്നിവയുടെ ഉയരത്തെക്കാള്‍ ഉയര്‍ന്ന നിലയില്‍ മട്ടാഞ്ചേരിപ്പലം നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയ എംഎല്‍എ കരാറുകാരനെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും ഷുക്കൂര്‍ ആരോപിച്ചു. പാലത്തിന്റെ ഉയരം മറ്റ് പാലങ്ങളുടേതിന് സമാനമായിരുന്നെങ്കില്‍ അപ്രോച്ച് റോഡിന്റെ ആവശ്യം വേണ്ടിവരുമായിരുന്നല്ലെന്നും ഷുക്കൂര്‍ ചൂണ്ടിക്കാട്ടി. പാലത്തിന് മറ്റ് പാലങ്ങളേക്കാള്‍ ഉയരം വര്‍ദ്ധിപ്പിച്ച് നാല് റോഡുകള്‍ക്ക് അപ്രോച്ച് റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഒരു കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത് പാലം നിര്‍മ്മാണം ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകുവാനുളള ഗൂഢ ലക്ഷ്യമാണ് എംഎല്‍എയുടേതെന്ന് വ്യക്തമാണെന്നും ഷുക്കൂര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.