ജില്ലയില്‍ സ്ത്രീകളില്‍ ആസ്തമ ബാധിതര്‍ വര്‍ദ്ധിക്കുന്നു

Tuesday 5 May 2015 6:26 pm IST

ആലപ്പുഴ: ജില്ലയില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ആസ്തമാരോഗബാധ കൂടുതലായി കണ്ടുവരുന്നതായി  ഡോക്ടര്‍മാരായ കെ. വേണുഗോപാല്‍, ഡോ, സജിത്ത് കുമാറും അറിയിച്ചു. വീട്ടിലെ പുരുഷന്‍മാരുടെ പുകവലി മൂലമുണ്ടാകുന്ന പാസീവ് സ്‌മോക്കിങും, അടഞ്ഞ അടുക്കളയില്‍ പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുകശ്വസിക്കുന്നതുമാണ് സ്ത്രികളുടെ രോഗബാധയ്ക്കുള്ള പ്രധാനകാരണങ്ങള്‍. ജില്ലയില്‍ പൊതുവെ ആസ്തമാ രോഗബാധിരുടെ എണ്ണം കുടുതലാണ്. ജില്ലയുടെ ഭൂപ്രകൃതിയും പരമ്പരാഗത തൊഴില്‍ മേഖലയുമാണ്പ്രധാന കാരണം. സമുദ്രനിരപ്പില്‍ നിന്നും താഴെയുള്ള പ്രദേശമായതിനാല്‍ ഹുമിഡിറ്റി കൂടുതലുണ്ട്. ഇത് അലര്‍ജിക്കും ശ്വാസംമുട്ടലിനും ആസ്തമയ്ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കുട്ടനാട്ടിലെ അമിത വിഷപ്രയോഗവും പ്രശ്‌നമാണ്. കൂടാതെ കയര്‍, മത്സ്യ, കാര്‍ഷിക മേഖലയിലാകെ തന്നെ ആസ്തമാരോഗ ബാധയ്ക്കുള്ള സാധ്യത ഏറെയാണ്. തീരപ്രദേശങ്ങളില്‍ പുകവലിയാണ് പ്രധാനവില്ലന്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആസ്തമ രോഗബാധിതര്‍ ഉള്ള മാരാരിക്കുളം തെക്കുഗ്രാമപഞ്ചായത്തില്‍ ശ്വാസകോശ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടപ്പിലാക്കി മാതൃകയാകുന്നു. രണ്ടു വര്‍ഷം മുമ്പ് ചെട്ടികാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. സജിത്ത് കുമാര്‍ തയ്യാറാക്കിയ പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തു നടത്തുകയായിരുന്നു. പദ്ധതി പ്രകാരം പഞ്ചായത്തില്‍ വരുന്ന എട്ട് സബ്-സെന്ററുകള്‍ വഴി എല്ലാ ആഴ്ചകളിലും ജനറല്‍ ആശുപത്രി ശ്വാസകോശ രോഗവിഭാഗം മേധാവി ഡോ. കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ശ്വാസകോശ രോഗ നര്‍ണയ ക്യാമ്പും സൗജന്യ ഇന്‍ഹേലര്‍ ഔഷധ വിതരണവുംനടത്തി. കൂടാതെ 1000ല്‍ അധികം ആളുകള്‍ക്ക് ശ്വാസകോശ രോഗനിര്‍ണയത്തിനുള്ള പിഎഫ്ടി പിരശോധന നടത്തുകയും 500ല്‍ അധികം ശ്വാസകോശ രോഗികളെ കണ്ടെത്തി ചികിത്സിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളി കുടുബങ്ങളില്‍ രോഗ സാദ്ധ്യത പ്രതീക്ഷിച്ചതിലും ഉയര്‍ന്നു നില്‍ക്കുന്നതായി ഡോ. കെ. വേണുഗോപാല്‍ പറഞ്ഞു. 30-70 വയസ് വരെ ഉള്ളവരിലാണ് രോഗം പ്രധാനമായും ബാധിച്ചിരുക്കുന്നത് സൗജന്യ പിഎഫ്ടി ടെസ്റ്റിങും ഇന്‍ഹേലര്‍ ഔഷധ വിതരണവും ഇന്ത്യയില്‍ തന്നെ ആദ്യമായി പ്രാബല്യത്തില്‍ കൊണ്ടുവന്ന ഒരു പഞ്ചായത്ത് പദ്ധതിയാണ് ഇതെന്ന് ഡോക്ടര്‍ പറഞ്ഞു. ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോ. പ്രജിത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആന്റണി സബ്-സെന്ററുകളിലെ ജെപിഎച്ച്എന്‍മാരും പദ്ധതിയോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.