ബസ് യാത്രക്കാരുടെ ഫോണും പണവും മോഷ്ടിക്കുന്നയാള്‍ പിടിയില്‍

Tuesday 5 May 2015 6:29 pm IST

മണ്ണഞ്ചേരി: തിരക്കുള്ള ബസില്‍ കയറി യാത്രക്കാരുടെ മൊബൈല്‍ ഫോണും, പണവും മോഷ്ടിക്കുന്നയാളെ മണ്ണഞ്ചേരി പോലിസ് പിടികൂടി. ചങ്ങനാശേരി ഇത്തിത്താനം കരിക്കാത്ത് വെളിയില്‍ അനീഷാ (39)ണ് പിടിയിലായത്. കഴിഞ്ഞ മാസം പതിനൊന്നിനു കോമളപുരത്തു യാത്രാമദ്ധ്യേ മണ്ണഞ്ചേരി ഞാറ്റുവേലില്‍ വീട്ടില്‍ നവാസിന്റെ ഭാര്യ ഹസീനയുടെ മൊബൈല്‍ ഫോണും ആയിരത്തോളം രൂപയടങ്ങിയ പേഴ്‌സുംനഷ്ടപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കലവൂര്‍ ബിവറേജസില്‍ മൊബൈല്‍ വില്‍പ്പനയ്ക്കായി എത്തിയപ്പോള്‍ ഇയാളെ പോലിസ് പിടികൂടുകയായിരുന്നു. ചങ്ങനാശേരിയില്‍ ഇയാള്‍ക്കെതിരെ സമാന സംഭവത്തില്‍ കേസുള്ളതായി പോലിസ് പറഞ്ഞു. എസ്‌ഐ: സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ശിവന്‍കുഞ്ഞ്, ഉല്ലാസ്, സജുസത്യന്‍, പ്രജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.