ചെങ്ങന്നൂര്‍: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ജില്ലാ തയ്യല്‍ തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡന്റ്ബി. രാജശേഖരന്.
വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന് പ്രസിഡന്റ് ശാന്താ.ഡി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി എസ്. രഘുനാഥന് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് ജനറല്‍ സെക്രട്ടറി കെ.സദാശിവന് പിള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും, സുജാത ജഗന്നാഥന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റ്റി.സി. സുനില്‍ കുമാര്‍, അമ്പിളി, വിജയലക്ഷമി, രാധാ ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ശാന്താ ഡി.നായര്‍ (പ്രസിഡന്റ്), റ്റി.സി. സുനില്‍ കുമാര്‍, ദേവയാനി, പ്രഭാദേവി (വൈസ് പ്രസിഡന്റ്), കെ.സദാശിവന് പിള്ള (ജനറല്‍ സെക്രട്ടറി), അമ്പിളി, വിജയലക്ഷമി, രാധാ ജി.നായര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സുജാത ജഗന്നാഥന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: