അഴിമതിക്കേസുകള്‍ അട്ടിമറിക്കുന്നു: എം.ടി. രമേശ്

Tuesday 5 May 2015 6:32 pm IST

കായംകുളം: സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും കേരളത്തിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം സംസ്ഥാനത്തെ അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ നയിക്കുന്ന ജാഥയ്ക്ക് കായംകുളം ടൗണില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണകൂടമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല യുഡിഎഫിന് അകത്തുള്ളവരും അഴിമതി ആരോപണം ഉന്നയിച്ചിട്ടുപോലും ഒരു നാണക്കേടും തോന്നാത്ത മുഖ്യമന്ത്രിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.