ഇന്ന് വിപണിയില്‍ കിട്ടുന്ന മുന്തിരിയില്‍ കീടനാശിനിയുടെ അംശം കൂടുതലാണെന്നത് വാസ്തവം തന്നെ. പക്ഷേ ഈ മുന്തിരിയ്ക്ക് എന്തുമാത്രം ഗുണങ്ങള്‍ ഉണ്ടെന്നറിയാമോ?. വിപണിയില്‍ നിന്നും വാങ്ങുന്ന മുന്തിരി ഏറെ നേരം ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കിയശേഷമേ ഉപയോഗിക്കാവൂ. മുന്തിരിയുടെ ഗുണങ്ങളെക്കരുതി ഉപയോഗിക്കുന്നത് മറ്റൊരു തരത്തില്‍ ആരോഗ്യത്തിന് ഹാനികരമാകരുതെന്ന് അര്‍ത്ഥം. മുന്തിരി ജ്യൂസ് അസിഡിറ്റി ചെറുക്കുന്നതിന് ഉത്തമമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മുന്തിരിച്ചാറ് നല്ലതാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.
മുടികൊഴിച്ചില്‍ തടയുന്നതിന് മുന്തിരി ജ്യൂസ് കഴിച്ചാല്‍ മതിയാകും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ രക്തപ്രവാഹം വര്‍ധിപ്പിക്കും. ശരീരത്തിലെ കൊളസ്ട്രോളിന്റേയും യൂറിക് ആസിഡിന്റേയും അളവ് നിയന്ത്രിക്കാന്‍ മുന്തിരി സഹായിക്കും. വൃക്കകളുടേയും ഹൃദയത്തിന്റേയും ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് ഉത്തമമാണ്. വിവിധതരം വിറ്റാമിനുകള്‍, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിനും ചര്‍മ്മത്തിനും വളരെ നല്ലതാണ്. മുന്തിരി ജ്യൂസ് കുടിക്കുന്നത് പനി, ചുമ, ജലദോഷം മുതലായ രോഗങ്ങളെ ചെറുക്കാനും സഹായിക്കും.
മുന്തിരി മുഖത്ത് പുരട്ടുന്നത് മുഖചര്‍മ്മം വൃത്തിയാക്കുകയും മുഖത്തിന്റെ ശോഭ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വരണ്ടതും, സാധാരണ നിലയിലുള്ളതും സെന്‍സിറ്റീവ് ആയതുമായ എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും ഇത് അനുയോജ്യമാണ്. മുന്തിരി ജ്യൂസില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കും.
മുന്തിരി ജ്യൂസില്‍ ധാരാളം ഫ്ളെവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് കേടുപാടുണ്ടാകാതെ സൂക്ഷിക്കുകയും അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. സൂര്യാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഫലപ്രദമാണ്. മുന്തിരി ജ്യൂസ് സൂര്യാഘാതത്തിന് എതിരായ പ്രകൃതിദത്ത മറയായി പ്രവര്‍ത്തിക്കും. സൂര്യപ്രകാശം ഏല്ക്കുമ്പോള് നിങ്ങളുടെ ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ടെങ്കില്‍ അത് മുന്തിര ജ്യൂസ് കൊണ്ട് പരിഹരിക്കാവുന്നതാണ്. ചുരുക്കത്തില്‍ ഇത് അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും.
മുന്തിരി ജ്യൂസ് കുടിക്കുമ്പോള്‍ രക്തം ശുദ്ധിയാവുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്സത്താണ് രക്തത്തെ ശുദ്ധീകരിക്കുന്നത്.
യൗവ്വനം നിലനിര്‍ത്തും മുന്തിരി ജ്യൂസ് നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ ഇളകി പോകുന്നതിന് സഹായിക്കും. മുന്തിരി ജ്യൂസ് ത്വക്കില്‍ പുരട്ടുന്നതോടെ ഈ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ നശിക്കുകയും ചുളിവുകള്‍ കുറയുകയും ചെയ്യും. രക്തചംക്രമണം മെച്ചപ്പെടുന്നതോടെ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിക്കും. മുന്തിരി ജ്യൂസ് ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
ഒരു ടോബിള്‍ സ്പൂണ്‍ മുന്തിരി ജ്യൂസ് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക. നിങ്ങളുടെ ചര്‍മ്മം ഈര്‍പ്പമുള്ളതാകും.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റുന്നതിന് കുരുവില്ലാത്ത മുന്തിരിങ്ങ മുറിച്ച് കണ്ണിന് ചുറ്റും പുരട്ടാവുന്നതാണ്. ഇതിലൂടെ കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുകയും കറുപ്പ് മാറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: