കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ജയത്തിന്റെ ക്രെഡിറ്റ് പേസര്‍ ഉമേഷ് യാദവിന് നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഗൗതം ഗംഭീര്‍.
തിങ്കളാഴ്ച രാത്രിയിലെ മത്സരത്തില്‍ 35 റണ്‍സിനായിരുന്നു നൈറ്റ് റൈഡേഴ്സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് വിളിക്കപ്പെട്ട കൊല്‍ക്കത്ത 7 വിക്കറ്റ് കളഞ്ഞ് 167 റണ്‍സെടുത്തു. 9ന് 132 എന്ന സ്കോറിലെത്താനെ സണ്റൈസേഴ്സിനായുള്ളു. ആദ്യ ഓവറില്‍ ഡേവിഡ് വാര്‍ണറെയും(4) നമാന്‍ ഓജയെയും (0) ബൗള്‍ഡാക്കിയ ഉമേഷ് യാദവ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഹൈദരാബാദി സംഘം കരകയറിയില്ല.
തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് പിഴുത ഉമേഷ് കളി കൈക്കലാക്കി. അതൊരു ഫഌറ്റ് വിക്കറ്റായിരുന്നു. ബ്രാഡ് ഹോഗിനൊഴികെ മറ്റാര്‍ക്കും കാര്യമായ സഹായം ലഭിച്ചില്ല, ഗംഭീര്‍ പറഞ്ഞു. 160നുമേലൊരു സ്കോര്‍ ഉയര്‍ത്തിയ ബാറ്റ്സ്മാന്മാരെയും ഗംഭീര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: