ചിന്മയജന്മശതാബ്ദി ആഘോഷം ഇന്ന് ഡോ.കലാം ഉദ്ഘാടനം ചെയ്യും

Tuesday 5 May 2015 10:23 pm IST

കൊച്ചി: ചിന്മയമിഷന്‍ സ്ഥാപകന്‍ സ്വാമി ചിന്മയാനന്ദന്റെ ജന്മശതാബ്ദി ആഘോഷം ഇന്ന് തുടങ്ങും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ വൈകിട്ട് 6ന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്യും. വീടില്ലാത്തവര്‍ക്ക് വീട് എന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഭഗവത്ഗീതയുടെ ആഗോള പ്രചാരകന്‍ കൂടിയായിരുന്ന ചിന്മയാനന്ദസ്വാമിയുടെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 1,11,111 ഭഗവത്ഗീത സൗജന്യമായി വിതരണം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സന്യാസി ശ്രേഷ്ഠന്മാരും ഹിന്ദു സംഘടനാ നേതാക്കളും സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും. എട്ടിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ചിന്മയ മിഷന്‍ ആഗോളാധ്യക്ഷന്‍ സ്വാമി തേജോമയാനന്ദ ഉദ്ഘാടനം ചെയ്യും. ഭാരതം മുഴുവന്‍ സഞ്ചരിക്കുന്ന ചിന്മയ ജ്യോതിരഥ യാത്രക്കും തുടക്കം കുറിക്കും.  22000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ജ്യോതി 238 ദിവസത്തിന് ശേഷം പൂനയിലെ ചിന്മയ വിഭൂതിയില്‍ സമാപിക്കും. ചിന്മയമിഷന്‍ കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ, ജന്മശതാബ്ദി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്‍.സുരേഷ് മോഹന്‍, കണ്ണൂര്‍ ചീഫ് സേവക് കെ.കെ.രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.