കോട്ടയത്തിന് രാഷ്ട്രീയ ഉണര്‍വേകി പ്രചാരണജാഥ സമാപിച്ചു

Tuesday 5 May 2015 10:38 pm IST

കോട്ടയം: ജില്ലയില്‍ രാഷ്ട്രീയ ഉണര്‍വ്വേകി ബിജെപി രാഷ്ട്രീയ പ്രചാരണ ജാഥ സമാപിച്ചു. അഴിമതിക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും വികസന മുരടിപ്പിനുമെതിരെ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നയിച്ച ജാഥയ്ക്കാണ് ഇന്നലെ കോട്ടയത്ത് മഹാസമ്മേളനത്തോടെ സമാപനമായത്. കഴിഞ്ഞ 30ന് വൈക്കത്ത് സത്യഗ്രഹ സ്മാരകത്തിനു മുന്നില്‍ നിന്നും ആരംഭിച്ച ജാഥ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം നിയോജകമണ്ഡലങ്ങളിലെ അറുപത്തഞ്ചോളം കേന്ദ്രങ്ങളില്‍ സ്വീകരണസമ്മേളനങ്ങള്‍ നടന്നു. ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്ത ജാഥയുടെ സമാപന സമ്മേളനം ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിലായി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ദേശീയ നിര്‍വ്വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍, സംസ്ഥാന നേതാക്കളായ പി.എം. വേലായുധന്‍, ബി. രാധാകൃഷ്ണമേനോന്‍, അഡ്വ. ജോര്‍ജ്ജ് കുര്യന്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, വി.വി. രാജേഷ്, എം.ബി. രാജഗോപാല്‍, ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നലെ കോട്ടയത്തുനടന്ന സമാപന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ബി. രാധാകൃഷ്ണമേനോന്‍, അഡ്വ. ജോര്‍ജ് കുര്യന്‍, എം.ബി. രാജഗോപാല്‍, പി.കെ. രവീന്ദ്രന്‍, പ്രൊഫ. ബി. വിജയകുമാര്‍, ടി.എന്‍. ഹരികുമാര്‍, എന്‍. ഹരി, കെ.എം. സന്തോഷ്‌കുമാര്‍, പി.ജി. ബിജുകുമാര്‍, ടി.ആര്‍. നരേന്ദ്രന്‍, എന്‍.കെ. ശശികുമാര്‍, രാജന്‍ മേടയ്ക്കല്‍, പി. സുനില്‍കുമാര്‍, രമേശ് കാവിമറ്റം, കോര സി. ജോര്‍ജ്ജ്, വത്സല ഹരിദാസ്, ജിജോ ജോസഫ്, ലിജിന്‍ ലാല്‍, എസ്. രതീഷ്, ജയപ്രകാശ് വാകത്താനം, പി.ആര്‍. മുരളീധരന്‍, എം.കെ. ഭാസ്‌ക്കരന്‍, പി.ജെ. ഹരികുമാര്‍സ ബിനു ആര്‍. വാര്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.