കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Tuesday 5 May 2015 10:38 pm IST

പൂഞ്ഞാര്‍: ശക്തമായ കാറ്റിലും മഴയിലും പൂഞ്ഞാറിലും പരിസരപ്രദേശത്തും കനത്ത നാശനഷ്ടമുണ്ടായി. മരം കടപുഴകി വീണ് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പനച്ചിപ്പാറ തണ്ണിപ്പാറ പാറയോലിക്കല്‍ സാബു, ഇരട്ടക്കല്ലില്‍ ശിവന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. റബര്‍, തേക്ക്, വാഴ തുടങ്ങിയ നിരവധി കൃഷികള്‍ കാറ്റില്‍ നശിച്ചു. ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് മുന്നുമണിയോടെ ആരംഭിച്ച കാറ്റിലും മഴയിലുമാണ് നാശനഷ്ടം. ഈരാറ്റുപേട്ടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് വീടുകള്‍ക്ക് മുകളില്‍ വീണ മരങ്ങള്‍ മുരിച്ചുമാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.