നേപ്പാളില്‍ നടന്നത് മനുഷ്യത്വത്തിന്റെ പേരിലുള്ള സേവനമാണ്. അല്ലാതെ ആരും പേരിനോ പ്രശസ്തിക്കൊ വേണ്ടി പ്രവര്‍ത്തിച്ചതായി കാണുന്നില്ല. നമ്മുടെ നാടിന്റെ ശാപമാണ് സ്വന്തം നാട്ടുകാരെപറ്റി വിലയിടിച്ച് കാണിച്ച് മനസമാധാനം നേടുന്നത്. പിന്നെ ആര്‍എസ്എസ് സ്വയംസേവകര്‍ ദുരിതാശ്വാസത്തിന് പ്രവര്‍ത്തിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ അതില്ല എന്നും ഉണ്ട് എന്നും പറഞ്ഞ് തര്‍ക്കിച്ചു. അഥവാ ഇല്ലെങ്കില്‍ തന്നെ ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പോഷക സംഘടനകളുണ്ടല്ലോ. അതില്‍ ഏതെങ്കിലും ഒരു കക്ഷി അവരുടെ അംഗങ്ങളെ നേപ്പാളിലേക്ക് അയച്ചുവോ. ഇവിടെ സെക്രട്ടേറിയേറ്റ് നടക്കല്‍ സമരം ഇരിക്കാനും ഹര്ത്താലിനുമാണ് അണികളെ ഉപയോഗിച്ചത്. നാണമില്ലെ നിങ്ങള്‍ക്ക്.
നാരായണന് കയരാത്
സ്വന്തം രാജ്യത്തെ സൈന്യം ഊണും ഉറക്കവുമില്ലാതെ നിരന്തരം ഭൂചലനം ഉണ്ടായിക്കൊണ്ടിരിക്കുന്ന രാജ്യത്തുപോയി ജീവന് പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം ചെയ്യുമ്പോള്‍ ഇവിടെയിരുന്ന് സൈന്യത്തെയും സ്വന്തം നാടിനേയും കുറ്റംപറയുന്ന രാജ്യസ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ മറുപടി അര്‍ഹിക്കുന്നില്ല.
ബിനു എന്‍. കോവില്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: