ശിവപുരാണ മഹാസത്രം; കാവുങ്കല്‍ ക്ഷേത്രം ഭക്തിസാന്ദ്രം

Wednesday 6 May 2015 6:31 pm IST

മുഹമ്മ: അന്ധമായ ജാതിവ്യവസ്ഥയാണ് ഹിന്ദു സമൂഹത്തിന്റെ അപചയത്തിന് കാരണമെന്ന് യജ്ഞാചാര്യന്‍ ടി.ആര്‍. രാമനാഥന്‍. കാവുങ്കല്‍ ശ്രീദേവി ക്ഷേത്രത്തില്‍ നടക്കുന്ന ശിവപുരാണ മഹാസത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥ ഹൈന്ദവ ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തി. ഇത് മുമ്പെന്നത്തെക്കാളും രൂക്ഷമായ അവസ്ഥയിലുമാണ്. സമുദായ സംഘടനകള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം സത്രഭൂമി ഭക്തിസാന്ദ്രമായി, ഭക്തജനത്തിരക്കേറി. വിദ്യാപുരോഗതിക്ക് ഏറെ വിശേഷപ്പെട്ട ദക്ഷിണാമൂര്‍ത്തി പൂജയില്‍ പ്രായഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്ന് ആചാര്യന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.