പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രവാസി മലയാളി പിടിയില്‍

Wednesday 6 May 2015 6:53 pm IST

മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ പ്രവാസി മലയാളിയെ അറസ്റ്റു ചെയ്തു. നൂറനാട് പാറ്റൂര്‍ പുലിത്തിട്ട വൈശാഖത്തില്‍ വിശ്വഭംരക്കുറുപ്പി (ഉണ്ണി-45)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് റിമാന്‍ഡു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2009 മുതല്‍ ഇയാള്‍ ഉപദ്രവിച്ചു വരികയായിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തുമ്പോള്‍ സ്‌പ്രേ ഉള്‍പ്പെടെ നല്‍കി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി ഉപദ്രവിക്കുകയായിരുന്നു. എതിര്‍ത്ത സന്ദര്‍ഭങ്ങളില്‍ കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2014 ഫെബ്രുവരി വരെയുള്ള സമയത്ത് ഇയാള്‍ ഉപദ്രവിച്ചിരുന്നു. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷവും ഉപദ്രവം തുടര്‍ന്നപ്പോഴാണ് പരാതി നല്‍കിയത്. എന്നാല്‍ ആദ്യം പോലീസ് അന്വേഷണത്തില്‍ താത്പര്യം കാണിച്ചില്ല. കേസൊതുക്കി തീര്‍ക്കാനുള്ള പോലീസിന്റെ ശ്രമത്തെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപ്പെട്ടതിനെ തുടര്‍ന്ന് നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു ശേഷം മാവേലിക്കര സി.ഐ: വി.ജയചന്ദ്രനും പിന്നീട് സിഐ: ജോസ് മാത്യുവുമാണ് കേസ് അന്വേഷിച്ചത്. പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പെണ്‍കുട്ടി എതിര്‍ത്തപ്പോഴെല്ലാം ഭീഷണിപ്പെടുത്തുകയും നഗ്ന ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് പ്രചരിപ്പിക്കുമെന്നും പറഞ്ഞ് വീണ്ടും ഉപദ്രവിക്കുകയായിരുന്നു. കുറ്റം ചെയ്ത പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയാറാകാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യുവതി സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് ഏറെ വിവാദത്തിനുമിടയാക്കി. ഇതിനു ശേഷം പ്രതി നേരിട്ട് സിഐ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.