ന്യൂദല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
1993ലെ മുംബൈ സ്ഫോടനത്തിനുശേഷം പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ദാവൂദ് ഒളിവില്‍ താമസിക്കുന്നത്. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസും യുഎന്നിന്റെ പ്രത്യേക നോട്ടീസും നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇയാള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വിശദമാക്കി.
തന്റെ വ്യവസായ ആവശ്യങ്ങള്‍ക്കും അധോലോക പ്രവര്‍ത്തനങ്ങള്‍ക്കുമായി ദാവൂദിന് കറാച്ചിയില്‍ രണ്ടു വീടുകളും മൂന്നു മേല്വിലാസങ്ങളുമുണ്ടെന്നും മുതിര്‍ന്ന ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു. പോലീസ് പിടിയിലാകുന്നത് തടയുന്നതിനായി ഇടയ്ക്കിടെ ഇയാള്‍ താമസസ്ഥലം മാറുന്നുണ്ട്.
കൂടാതെ ദാവൂദിന് മൂന്ന് പാക്കിസ്ഥാനി പാസ്പോര്‍ട്ടുകളുണ്ടെന്നും കറാച്ചിയില്‍ നിന്നും പെഷവാറിലേക്ക് ദാവൂദ് മിക്കപ്പോഴും സഞ്ചരിക്കാറുണ്ടെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: