തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ ഗുരുവായൂര്‍ ക്ഷേ്രത രക്ഷാസമിതി ജനകീയ മുന്നേറ്റം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗുരുവായൂര്‍ നഗരവികസനത്തിന് വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരെ ഉള്‍പ്പെടുത്തി സ്ഥിരം വികസന സമിതി രൂപീകരിക്കുക, ഗുരുവായൂര്‍ നിവാസികളായ ഭക്തജന സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉപദേശക സമിതിയ്ക്ക് രൂപം നല്‍കുക, അടിയന്തിര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ തയ്യാറാക്കുക, അഴിമതിക്കാരായ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, ഗുരുവായൂര്‍ നിവാസികളോടും പരിസര ക്ഷേത്രങ്ങളോടുമുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ മുന്നേറ്റം സംഘടിപ്പിക്കുന്നത്.
മെയ് 30ന് രാവിലെ 10 മണിയ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെ്രകട്ടറി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍, ഭരണസമിതി ചെയര്മാന് എന്നിവര്‍ക്ക് നിവേദം നല്‍കും. നാമജപ ഘോഷയാത്രയോടെയാണ് നിവേദനം നല്‍കുക. പത്രസമ്മേളനത്തില്‍ സമിതി ്രപസിഡന്റ് പൂങ്ങാട്ട് മാധവന് നമ്പൂതിരി, ടി.എന്‍.മുരളി, മോഹന്‍ദാസ് ചേലനാട്, ്രപസാദ് കാക്കശ്ശേരി, എ.എന്‍.്രപതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: