കൊളംബൊ: ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാര ഓസ്ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ് ബാഷിലേക്ക്. അടുത്ത സീസണ് മുതല്‍ ഹൊബാര്‍ട്ട് ഹറിക്കന്സിനുവേണ്ടി സംഗ ബാറ്റേന്തും. ഏകദിന ലോകകപ്പിനുശേഷം നിശ്ചിത ഓവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് സംഗക്കാര വിരമിച്ചിരുന്നു.
ഹൊബാര്‍ട്ട് എനിക്കേറെ ഇഷ്ടമുള്ള സ്ഥലമാണ്. അവിടത്തെയാള്ക്കാര് തികച്ചും സൗഹാര്‍ദ്ദപരമായാണ് പെരുമാറാറുള്ളത്. മനോഹരമായ ആ സ്ഥലത്തില്‍ കൂടുതല്‍ സമയം ചെലവിടാന്‍ ശ്രമിക്കും, സംഗക്കാര പറഞ്ഞു.
ഹൊബാര്‍ട്ട് ഹറിക്കന്സിന്റെ ഹോം ഗ്രൗണ്ടായ ബെലറൈവ് ഓവലില്‍ ടെസ്റ്റിലും ഏകദിനത്തിലുമായി മൂന്നു സെഞ്ച്വറികള്‍ സംഗക്കാര കുറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിലെ തുടര്‍ ശതകങ്ങളില്‍ നാലാമത്തേതും അതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: