ബിഎസ്എന്‍എല്‍ ചെയ്യേണ്ടത്

Thursday 7 May 2015 1:54 am IST

ബിഎസ്എന്‍എല്ലിന് വന്‍തോതില്‍ ലാന്‍ഡ് ലൈന്‍ വരിക്കാരെ നഷ്ടമായെന്നും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി പ്രസ്തുത സ്ഥാപനം വരുന്നുവെന്നും വാര്‍ത്ത(ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകള്‍ ഇനി രാത്രി മുഴുവന്‍ സൗജന്യം- ജന്മഭൂമി- 24.4.2015). എങ്ങനെ വരിക്കാരെ നഷ്ടപ്പെടാതിരിക്കും? ലാന്‍ഡ് ലൈന്‍ വീട്ടില്‍ വെക്കുന്നത് ആവശ്യത്തിന് മറ്റുള്ളവരെ വിളിക്കാനും, മറ്റുള്ളവര്‍ക്ക് ഇങ്ങോട്ട് വിളിക്കാനുമാണ്. ഒന്നുകില്‍ ലൈനിന് തകരാറ്, അല്ലെങ്കില്‍ സെറ്റിന് തകരാറ്. പരാതി പറഞ്ഞുപറഞ്ഞു മടുത്തു. പരാതി പരിഹരിക്കാന്‍ സാധാരണഗതിയില്‍ ആരെങ്കിലും വന്നാലായി. വന്നാലും തകരാറ് തീര്‍ത്തുപോകുമ്പോഴേക്ക് വീണ്ടും മറ്റൊരു തകരാറ്. ഫലത്തില്‍ ഇങ്ങനെ ഒരു വസ്തു വീട്ടിലുണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥ. ഇത് അറിഞ്ഞിടത്തോളം ഒറ്റപ്പെട്ട സംഭവമല്ല. പരക്കേ ഉള്ളതാണ്. ഒരനുഭവം കുറിക്കട്ടെ. 2014 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ മൂന്നു മാസത്തിലേറെക്കാലം എന്റെ ലാന്‍ഡ് ലൈന്‍ തകരാറിലായിരുന്നു. നിരന്തരം പരാതി കൊടുത്തുകൊണ്ടിരുന്നു. ഇങ്ങോട്ട് എന്തെങ്കിലും പ്രതികരണം-? ഒന്നുമില്ല. പരാതിപ്പെടല്‍- ഫോണിലൂടെയും രേഖാമൂലമായും തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ഡിസംബറില്‍ ഒരാള്‍ വന്നു. ശരിയാക്കിത്തന്നു. കൃത്യമായി ബില്‍ അടച്ചിരുന്നതുകൊണ്ട്, മൂന്നുമാസം ഈ വസ്തു പ്രയോജനപ്പെട്ടിട്ടില്ലെന്നതിനാല്‍, ബില്‍ തുകയില്‍ ഇളവിന് അര്‍ഹതയുണ്ടെന്ന് അറിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി അപേക്ഷകള്‍ അയച്ചുകൊണ്ടിരിപ്പാണ്. അര്‍ഹതയുണ്ടെന്നോ, ഇളവുതരാമെന്നോ തരില്ലെന്നോ... ഒരു മറുപടി... ഇതുവരെ ഇല്ല. എന്റെ ലാന്‍ഡ് ലൈന്‍ സെറ്റ് വീണ്ടും തകരാറിലായി. ഡിപ്പാര്‍ട്ട്‌മെന്റിന്റെ കയ്യിലുള്ള എല്ലാ ഇന്‍സ്ട്രുമെന്റും ഇത്തരത്തിലാണെന്നും പുറമേനിന്നു നല്ലൊരു സെറ്റ് വാങ്ങി വയ്ക്കുകയാണ് ബുദ്ധി എന്നും ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നവരടക്കമുള്ള ചില സുഹൃത്തുക്കള്‍ പറഞ്ഞതനുസരിച്ച് അങ്ങനെ ഒന്നു വാങ്ങിവെച്ചു. പക്ഷേ ലൈനിന് വന്നുകൊണ്ടിരിക്കുന്ന കുഴപ്പങ്ങള്‍ അതുകൊണ്ടു തീരില്ലല്ലോ. ഇപ്പോഴും പ്രശ്‌നം തന്നെ. ഏതുസമയവും ഫോണ്‍ ചത്തുകിടക്കുന്നു. ലാന്‍ഡ് ലൈന്‍ വരിക്കാര്‍ നഷ്ടപ്പെടുന്നതില്‍, സത്യമായും ബിഎസ്എന്‍എല്ലിന് വിഷമമുണ്ടെങ്കില്‍, പ്രസ്തുത സ്ഥാപനം ചെയ്യേണ്ടത് വരിക്കാര്‍ക്ക് അര്‍ഹമായ സേവനം വൃത്തിയായും വെടിപ്പായും ലഭ്യമാക്കുക എന്നതു മാത്രമാണ്. പി. ബാലകൃഷ്ണന്‍, കോഴിക്കോട് എനിക്കും ഒരു ഹിന്ദുവാകണം അസ്തിത്വം തിരിച്ചറിയാതെ, അസംഘടിതമായി നടക്കുന്ന ഹിന്ദുസമൂഹം അറിയേണ്ട നഗ്‌നയാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു 'എനിക്ക് ഒരു ഹിന്ദുവാകണം' എന്ന എസ്. രമേശന്‍നായരുടെ രണ്ടു ഭാഗങ്ങളിലായി വന്ന ലേഖനം. ഓരോ ഹിന്ദുവിനും സത്യത്തിന്റെ വജ്രത്തിളക്കം സമ്മാനിച്ച് അവരെ ഐക്യത്തിന്റെ നാളെയിലേക്കു നയിക്കുന്ന ഈ വാക്കുകള്‍ നിര്‍ബന്ധമായും മനസ്സിലാക്കേണ്ടതാണ്. സുതാര്യവും ശക്തവുമായ ഭാഷയില്‍ ഹിന്ദുമതം അഭിമുഖീകരിക്കുന്ന സകല പ്രതിസന്ധികളെയും പരാമര്‍ശിച്ചത് സാധാരണജനത്തിനും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന തരത്തിലായിരുന്നു. എസ്. രമേശന്‍നായര്‍ ഈ ലേഖനത്തിലൂടെ പറഞ്ഞത് ഓരോ ഹിന്ദുവും ഏറ്റുപറയുന്ന കാലം അതിവിദൂരമല്ല. സി. ഷാജീവ്, പെരിങ്ങിലിപ്പുറം നിഷ്പക്ഷ സര്‍വേ നടത്തിയാലറിയാം എസ്. രമേശന്‍ നായര്‍ ജന്മഭൂമിയില്‍ എഴുതിയ 'എനിക്കും ഒരു ഹിന്ദുവാകണം' എന്ന ലേഖനത്തില്‍പ്പറഞ്ഞത് നൂറില്‍ ഇരുന്നൂറ് ശതമാനവും ഈ ഭാരതത്തില്‍, കേരളത്തില്‍ നടന്നുവരുന്നത് നാം കാണുന്നു. ഹിന്ദുവിന് ഒരു രക്ഷയുമില്ലാത്ത വിധത്തിലാണ് കാര്യത്തിന്റെ പോക്ക്. 1921 ലെ അവസ്ഥയിലേക്കാണ് കേരളം പോകുന്നത്. ഉന്നതസംസ്‌കാരം പുലര്‍ത്തുന്ന ഭാരതത്തില്‍ പിറന്ന ഹിന്ദു പിറന്നനാട്ടില്‍ തെരുവ് തെണ്ടിയാകാതെ ഇനിയുള്ള കാലം ജീവിക്കണമെങ്കില്‍ ഭാരതഭരണഘടനയില്‍ത്തന്നെ മാറ്റമുണ്ടാകണം. ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി മുസ്ലിമും ക്രിസ്ത്യാനിയും മതപ്രചാരണം കൊല്ലത്തില്‍ ഒരുദിവസം പോലും പാഴാക്കാതെ നടത്തുന്നു. ഇവിടുത്തെ കോണ്‍ഗ്രസ് മുന്നണിയും കമ്മ്യൂണിസ്റ്റ് മുന്നണിയും മതേതരത്വം പറഞ്ഞ് ഹിന്ദുസമൂഹത്തെ ഈ മണ്ണില്‍നിന്നും തുടച്ച് നീക്കാന്‍ ശ്രമിച്ചുവരുന്നു. ഹിന്ദു ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു. അടുത്തുതന്നെ ഇസ്ലാം കേരളത്തെ വെട്ടിമുറിച്ച് ഇസ്ലാമികരാജ്യം സൃഷ്ടിക്കും, ഒരു സംശയവും വേണ്ട. അതിന് വേണ്ടുന്ന മുന്നൊരുക്കങ്ങളാണ് പച്ചബോര്‍ഡും പച്ചസാരിയും ശരിയത്ത് കോളേജും കേരള സര്‍വകലാശാലയിലെ ഇസ്ലാമികപഠന ചെയറും ഒക്കെത്തന്നെ. കേരളത്തിലെ മുസ്ലിങ്ങള്‍ ഇന്ന് ഏറെ ധനവാന്മാരാണ്. കേരളത്തിലെ ഓരോ ജില്ലയിലേയും വാഹനത്തിന്റെ കൊടുക്കല്‍ വാങ്ങല്‍ രജിസ്‌ട്രേഷന്‍ നോക്കിയാല്‍ മനസ്സിലാകും. അവര്‍ ധനവാന്മാരായതുകൊണ്ട് കുറ്റം പറയുന്നതല്ല. വേറിടല്‍ മനോഭാവത്തിലാണ് അവരുടെ പോക്ക്. ഹിന്ദുവിനെ നേരിട്ട് കണ്ടാല്‍ പണ്ടത്തെപോലെയല്ല. യാതൊരു പരിചയഭാവംപോലും പ്രകടിപ്പിക്കില്ല. ഇന്ന് അവര്‍ സ്വയം പര്യാപ്തമാണ്. ഈ മനോഭാവം ശരാശരി ഹിന്ദുവും മനസ്സിലാക്കുന്നില്ല. എന്‍. ഉണ്ണികൃഷ്ണന്‍, കടിയങ്ങോട്, കോഴിക്കോട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.