കയ്യിലിരിപ്പ് ഇങ്ങനെയാണെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും

Thursday 7 May 2015 1:59 am IST

നിയമം എല്ലാവര്‍ക്കും ബാധകമാണ്, അവിടെ പണക്കാരന്‍, പാവപ്പെട്ടവന്‍ എന്നൊന്നും ഇല്ല! നമ്മള്‍ സ്‌നേഹിക്കുന്നത് സിനിമാ നടനെയാണ്, യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തിയെ സ്‌നേഹിക്കണമെന്നില്ല. കയ്യിലിരിപ്പ് ഇങ്ങനെ ആണെങ്കില്‍ ! ഇതുപോലെത്തന്നെയാണ് മോഹന്‍ലാല്‍, മമ്മൂട്ടി എല്ലാവരും ! ഫാന്‍സ് സ്‌നേഹിക്കുന്നത് അവര്‍ അഭിനയിച്ച കഥാപാത്രങ്ങളെയാണ് ! അത് മനസിലാക്കുക, പരസ്പരം തമ്മിലടിക്കുമ്പോള്‍. അഭിലാഷ് അഞ്ചുകൊല്ലത്തിനു വിധിച്ച ശിക്ഷ അഞ്ചുമിനുട്ട് പോലും വാങ്ങിക്കൊടുക്കാന്‍ കെല്‍പ്പില്ലാത്തതായോ നമ്മുടെ നിയമ സംവിധാനങ്ങള്‍. കാല്‍ക്കാശിനു വിലയില്ലാത്തവന്‍ ജാമ്യം ചോദിക്കുമ്പോള്‍ ആദ്യം രണ്ട് ആഴ്ച്ചത്തേക്കും പിന്നെ മൂന്ന് ആഴ്ച്ചത്തെക്കും നീട്ടിവെക്കുന്ന കോടതിയുടെ സ്വഭാവം ഇപ്പോള്‍ മാറിയോ? ദുര്‍ബല നിയമത്തിന്റെ ദുര്‍ബലന് നേരെയുള്ള കൈയ്യൂക്ക്. യാസര്‍ അരാഫത്ത് സല്‍മാനെ അനുകൂലിക്കുന്നവരോട് ഒരു ചോദ്യം . നമ്മുടെ ചന്ദ്രബോസിനെക്കൊന്ന നിഷാമിനെക്കൊണ്ട് ഒരു 10 അനാഥാലയങ്ങള്‍ പണിയിപ്പിച്ചാല്‍ നിങ്ങള്‍ അയാളെയും മനുഷ്യസ്‌നേഹി എന്ന് വിളിച്ച് അനുകൂലിക്കുമോ ? കേസില്‍ നിന്ന് ഒഴിവാക്കുമോ ? റീഗാന്‍ പെരേര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.