ആറു വയസുകാരിയെ പീഡിപ്പിച്ച കേസ്: മാതൃസഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

Thursday 7 May 2015 2:41 pm IST

തലശേരി: ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തൃശൂര്‍ സ്വദേശിയെ പാലക്കാട്ടെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്നു പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ കണ്ണാറ എടപ്പാറ വീട്ടില്‍ ഇബ്രാഹിം എന്ന ജോര്‍ജിനെ(58)യാണു ടൗണ്‍ സിഐ വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജുലാല്‍, സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് ചന്ദ്രോത്ത് എന്നിവരടങ്ങിയ പോലീസ് സംഘം ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതൃസഹോദരീ ഭര്‍ത്താവായ പ്രതി പീഡന വിവരം പുറത്തറിഞ്ഞതോടെ മുങ്ങുകയായിരുന്നു. തലശേരി മത്സ്യമാര്‍ക്കറ്റിലെ കല്ലുമ്മക്കായ വില്‍പനക്കാരനായ പ്രതി സംഭവത്തിനു ശേഷം സ്വന്തം സ്‌കൂട്ടറിലാണു തലശേരിയില്‍ നിന്നും രക്ഷപ്പെട്ടത്. തൃശൂരിലെ സ്വന്തം വീട്ടിലെത്തിയ പ്രതി അവിടെ നിന്നും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം പാലക്കാട്ടേക്കു കടക്കുകയായിരുന്നു. പാലക്കാട് തച്ചമ്പാറ മുതുക്കുറുശി തോടംകുളം എസ്‌റ്റേറ്റില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയായി കഴിഞ്ഞ പ്രതിയെ പോലീസ് സംഘം ആസൂത്രിത നീക്കത്തിലൂടെ വലയിലാക്കുകയായിരുന്നു. കഴിഞ്ഞ 28-നാണു കേസിനാസ്പദമായ സംഭവം പുറത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.