ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരേ വീണ്ടും തമിഴ്നാട് സുപ്രീം കോടതിയില്‍ പരാതി നല്കി. പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ സാധ്യതപഠനം നിര്‍ത്തിവെയ്ക്കാന്‍ കോടതി ഇടപെടണമെന്നും കേരളത്തിന്റെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും തമിഴ്നാടിന്റെ പരാതിയിലുണ്ട്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കെതിരെ തമിഴ്നാട് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കേരളത്തിനു നല്കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം കത്തയച്ചിരുന്നു.
പീച്ചി ആസ്ഥാനമായ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെറി) മേല്‍നോട്ടത്തിലാണ് പുതിയ അണക്കെട്ട് നിര്‍മാണത്തിന്റെ സാധ്യതാ പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: