ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് നായയുടെ കടിയേറ്റു

Thursday 7 May 2015 6:45 pm IST

മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയെ പതിനൊന്നുവയസുകാരിയെ പട്ടികടിച്ചു. പയ്യനല്ലൂര്‍ രമാലയം സുഭാഷ്-രജി ദമ്പതികളുടെ മകള്‍ നിഖ.ആര്‍ കൃഷ്ണയെയാണ് പട്ടികടിച്ചത്. ചെവിക്കു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  ഡോക്ടറെ കാണിക്കാനാണ് കഴിഞ്ഞദിവസം ആശുപത്രിയില്‍ എത്തിയത്. എക്‌സ്-റേ യൂണിറ്റിനു സമീപം നില്‍ക്കുമ്പോള്‍ കുട്ടിയുടെ ഇടതു കാലില്‍ പട്ടികടിയ്ക്കുകയായിരുന്നു. മാവേലിക്കര ആശുപത്രിയില്‍ പ്രതിരോധ വാക്‌സിന്‍ ഇല്ലാത്തതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ചികിത്സതേടി. മാവേലിക്കര ജില്ലാ ആശുപത്രി വളപ്പില്‍ തെരുവ് നായ്ക്കളുടെ ശല്യം വളരെ രൂക്ഷമാണ്. ഇതിനു മുന്‍പും രോഗികള്‍ക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.