മലപ്പുറം: മഞ്ചേരിയില്‍ ജൂലൈ 10 മുതല്‍ 12 വരെ നടക്കുന്ന ബാലഗോകുലം 40-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തലത്തില്‍ കഥ, കവിത, ലേഖന മത്സരങ്ങള്‍ നടത്തുന്നു.
കഥ രണ്ടു പേജിലും ലേഖനം മൂന്നു പേജിലും കവിത 24 വരിയിലും ഒതുങ്ങണം. ‘വിഷലിപ്ത കേരളം പ്രശ്നങ്ങള്‍, പ്രതിവിധികള്‍ ‘എന്നതാണ് ലേഖനവിഷയം.
സൃഷ്ടികള്‍ മെയ് 30 നു മുന്‍പ് കെ.പി. ബാബുരാജ്, കെ.പി. നിവാസ്, എഴുവന്തല പോസ്റ്റ്, 679335, പാലക്കാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495076186 , 8129515174.
ഒന്നാം സ്ഥാനം നേടുന്ന സൃഷ്ടികള്‍ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ഗോകുലഭാരതി സ്മരണികയില്‍ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: