കൊച്ചി: ശ്വാസ കോശ രോഗ വിദഗ്ദ്ധരുടെ 17-ാമത് സംസ്ഥാന സമ്മേളനം 8, 9, 10 തീയതികളില്‍ കൊച്ചി കലൂര്‍ ഐഎംഎ ഹാളില്‍ നടക്കുമെന്ന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്തെ 500 ലധികം ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും. യുവഡോക്ടര്മാര്ക്കായി ഒരു ദിവസത്തെ വര്‍ക്ക്ഷോപ്പ് 9 ന് നടക്കും. ശ്വാസകോശ രോഗങ്ങളുടെ ആധിക്യവും, ക്ഷയരോഗമരണവും സമ്മേളനം ചര്‍ച്ച ചെയ്യും. പുകവലി മൂലമുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ നടക്കുന്ന സമ്മേളനത്തിന് വളരെ പ്രസക്തിയുണ്ട്.
അതുകൊണ്ട് തന്നെ ഇത്തവണത്തെ മുദ്രാവാക്യം പുകവലിനിര്‍ത്താന്‍ പറയുക, ശ്വാസകോശത്തെ രക്ഷിക്കുക, ആരോഗ്യപൂര്‍ണ്ണമായ ജീവിതം നയിക്കുക എന്നതാണ്.
രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പുതിയ ചികിത്സാരീതികളെ സംബന്ധിച്ചും,
വൈദ്യശാസ്ത്രത്തിലെ നേട്ടങ്ങളെ സംബന്ധിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനം ഇന്ന് 11 മണിക്ക് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ എപിസിസിഎം പ്രസിഡണ്ട് ഡോ. എം.ജെ. തോമസ്, ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. സണ്ണി, സെക്രട്ടറി ഡോ. കെ. മധുകുമാര്‍, പബഌസിറ്റി ചെയര്മാന് ഡോ.കെ.എ. ശ്രീവിലാസന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: