കൊച്ചി: കേരളത്തിലെ സാംസ്കാരിക, ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിന് ഏക പോംവഴി മറ്റ് ഭിന്നതകള്‍ മറന്ന് ജനത സാംസ്കാരികമായി ഒന്നിക്കുക എന്നതാണെന്ന് ജസ്റ്റിസ് കെ. പത്മനാഭന്നായര് അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യവേദി നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയുടെ സംസ്ഥാനതല സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം, മാര്‍ഗ്ഗം എന്നിവ വിശദീകരിച്ച് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സംസാരിച്ചു. തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്, സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറി എസ്. സജികുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ ലക്ഷ്മിനാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: