ഫെഡറര്‍ പുറത്ത്

Thursday 7 May 2015 10:15 pm IST

മാഡ്രിഡ്: സ്വിറ്റ്‌സര്‍ലന്റ് ഇതിഹാസം റോജര്‍ ഫെഡററിന് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍ ഞെട്ടിക്കുന്ന തോല്‍വി. ഒന്നാം സീഡായ ഫെഡററെ ഓസ്‌ട്രേലിയന്‍ യുവതാരം നിക്ക് കിര്‍ഗിയോസ് 6-7, 7-6, 7-6 എന്ന സ്‌കോറിന് അട്ടിമറിച്ചു. 22 എയ്‌സുകള്‍ ഉതിര്‍ത്ത കിര്‍ഗിയോസിന്റെ ഉജ്ജ്വല സര്‍വിങ്ങാണ് സ്വിസ് മാസ്റ്ററെ പുറത്തേക്കടിച്ചത്. മറ്റൊരു മത്സരത്തില്‍ ജര്‍മ്മനിയുടെ ഫിലിപ്പ് കോള്‍ഷൈബ്രറെ കീഴടക്കി ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാം റൗണ്ടിലെത്തി, സ്‌കോര്‍: 6-4, 3-6, 6-0. സ്പാനിഷ് സ്റ്റാര്‍ റാഫേല്‍ നദാലും ജയംകണ്ടവരില്‍പ്പെടുന്നു. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സന്‍ നദാലിനു മുന്നില്‍ മുട്ടുകുത്തി (6-4, 6-3). വനിതകളില്‍ ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസും നിലവിലെ ജേത്രി റഷ്യയുടെ മരിയ ഷറപ്പോവയും പ്രയാണം തുടര്‍ന്നു. ബെലാറസിന്റെ വിക്‌ടോറിയ അസരെങ്കയെ സെറീന 7-6, 3-6, 7-6ന് അതിജീവിച്ചപ്പോള്‍ ഷറപ്പോവ ഫ്രഞ്ച് പ്രതിയോഗി കരോലിന ഗാര്‍ഷ്യയയെ 6-2,4-6, 7-5ന് വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.