തൊഴില്‍ നിയമം ആശങ്കകള്‍ നീക്കും: കേന്ദ്രം

Thursday 7 May 2015 10:50 pm IST

ന്യൂദല്‍ഹി: തൊഴിലാളികളുടെ അവകാശങ്ങള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള തൊഴില്‍ പരിഷ്‌കരണ നിയമം അന്തിമമാക്കുമ്പോള്‍ എല്ലാവിഭാഗത്തിന്റെയും ആശങ്കകള്‍ പരിഹരിക്കുമെന്നുറപ്പു നല്‍കി. കഴിഞ്ഞ ദിവസം കേന്ദ്ര തൊഴില്‍ മന്ത്രി ബില്‍ കരടു സമബന്ധിച്ച ചര്‍ച്ചകള്‍ക്ക് ബന്ധപ്പെട്ട എല്ലാ വിഭാഗം പ്രതിനിധികളേയും വിളിച്ച് ചര്‍ച്ച നടത്തയിരുന്നു. പുതിയ തൊഴില്‍ നിയമത്തിന്റെ കരട് 1947-ലെ വ്യവസായ തര്‍ക്ക നിയമം, 1926-ലെ ട്രേഡ് യൂണിയന്‍ ആക്ട്, 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) ആക്ട് എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ളതാണ്. ഈ കരടിലെ എല്ലാ അപാകതകളും നീക്കിക്കൊണ്ടേ നിയമമാക്കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴില്‍ വകുപ്പു മന്ത്രി ബന്ദാരു ദത്താത്രേയ വിളിച്ച യോഗത്തില്‍ വിവിധ ട്രേഡ് യൂണിയനുകള്‍, എംപ്ലോയീസ് അസോസിയേഷനുകള്‍, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ല്‍ വകുപ്പുകള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍ പങ്കെടുത്തു. ബില്‍ നിയമമാക്കുന്ന ഘട്ടത്തില്‍ എല്ലാത്തരം ആശങ്കകള്‍ക്കുംപരിഹാരമുണ്ടാക്കുമെന്ന് യോഗത്തില്‍ മന്ത്രി ഉറപ്പു നല്‍കിയതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. അടുത്ത യോഗത്തില്‍ നിയമം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.