കൊച്ചി: തൊടുപുഴ ന്യൂമാന്‍ കേളേജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതികളായ 13 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
ഏപ്രില്‍ 30ന് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷം എന്‍ഐഎ കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ പത്ത് പ്രതികള്‍ക്കെതിരെ ഭീകരവാദവിരുദ്ധ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
മൂന്ന് പേര്‍ക്കെതിരെ പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റമാണുള്ളത്. ഭീകരാക്രമണത്തിന് സമാനമായി പ്രൊഫസറെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എന്‍ഐഎ കുറ്റപത്രം. 2010 ജൂലായ് നാലിനായിരുന്നു ആക്രമണം. കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ അഞ്ച് പേര് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: