സ്വാശ്രയ എം.ബി.ബി.എസ് : മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി

Thursday 30 June 2011 3:14 pm IST

ന്യൂദല്‍ഹി: സ്വാശ്രയ എം.ബി.ബി.എസ് പ്രവേശനത്തിന് പരീക്ഷ നടത്താന്‍ മാനേജുമെന്റുകള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ഇന്റര്‍‌ചര്‍ച്ച് കൌണ്‍സില്‍ ഒഴികെയുള്ള പതിനൊന്ന് സ്വാശ്രയ മാനേജുമെന്റുകള്‍ക്കാണ് കോടതി അനുമതി നല്‍കിയത്. അമ്പത് ശതമാനം സീറ്റുകളിലേക്കാണ് മാനേജുമെന്റുകള്‍ നേരിട്ട് പ്രവേശനം നടത്തുക. ഇതിനുള്ള പ്രവേശന പരീക്ഷ അടുത്ത മാസം 15നുള്ളില്‍ നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 20നുള്ളില്‍ ഫലപ്രഖ്യാപനം നടത്തണം. ജൂലൈ മാസം തന്നെ കൌണ്‍സിലിങ് പൂര്‍ത്തിയാക്കി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മറ്റ് നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നും മാനേജുമെന്റുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ മെറിറ്റ് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്താന്‍ കാലതാമസം വരുമെന്നതിനാലാണ് സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന് മെഡിക്കല്‍ മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.