ആലപ്പുഴ: ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ നിന്നും എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നല്‍കാത്ത ചുമതലയില്‍നിന്ന് മാറ്റുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
വിന്‍സണ്‍ എം. പോളിനാണ് അന്വേഷണ ചുമതലയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍. ഇതു സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: