റാണാഘട്ട്: പശ്ചിമബംഗാളിലെ റാണാഘട്ടില്‍ 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സിയാല്‍ഡയില്‍ നിന്നാണ് പ്രധാന പ്രതി മിലോണ്‍ സര്‍ക്കാരിനെ സി.ഐ.ഡി സംഘം വ്യാഴാഴ്ച രാത്രി പിടികൂടിയത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഹിദുള്‍ അസ്ലം ബാബുവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം. ഗംഗനാപുരിലാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ കവര്‍ച്ചയ്ക്കെത്തിയ സംഘം കൂട്ടബലാത്സംഗം ചെയ്തത്. പീഡനത്തിനു ശേഷം കവര്‍ച്ചാ സംഘം കോണ്‍വെന്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപയും മോഷ്ടിച്ചിരുന്നു.
മോഷണം തടയാന്‍ ശ്രമിച്ച മറ്റൊരു കന്യാസ്ത്രീയെ കവര്‍ച്ചാസംഘം കെട്ടിയിട്ട ശേഷം അവരുടെ മുന്നിലിട്ടാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: