കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്

Friday 8 May 2015 11:53 am IST

തിരുവനന്തപുരം : ഊരൂട്ടമ്പലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു  ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഡ്രൈവറുടെ നില ഗുരുതരം. ഇന്ന് രാവിലെ എട്ട് മണിക്ക് ഊരൂട്ടമ്പലം വലിയറത്തല തമ്പുരാന്‍ ശിവക്ഷേത്രത്തിനു സമീപത്തുവച്ചായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മലയിന്‍കീഴ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.   ഡ്രൈവറുടെ മുരളീധരന്റെ  (57) പരിക്ക് ഗുരുതരമാണ്. ഊരൂട്ടമ്പലത്തുനിന്ന് കിഴക്കേക്കോട്ടയിലേക്കു പോകുകയായിരുന്ന ബസും പാപ്പനംകോട് നിന്ന്  ഊരൂട്ടമ്പലത്തേക്കു വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.