തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ താന്‍ നുണ പരിശോധനയ്ക്കു ഹാജരാകില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. തന്റെ പേരില്‍ കേസില്ലാത്തതിനാല്‍ നുണ പരിശോധനയ്ക്കു ഹാജരാകേണ്ട കാര്യമില്ലെന്നും അന്വേഷണം എത്ര ഇഴഞ്ഞാലും സത്യം പുറത്തുവരുമെന്നും ബാബു പറഞ്ഞു.
ബാര്‍ കോഴക്കേസ് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബിജു രമേശിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്ന കാര്യം ആലോചിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: