ന്യൂദല്‍ഹി :വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും അദ്വൈത പ്രചാരണത്തിലും ചിന്മയാനന്ദ
സ്വാമികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വേദാന്ത രഹസ്യങ്ങളുടെ പ്രചാരകനായിരുന്ന ചിന്മയാനന്ദ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സ്മാരക നാണയം പുറത്തിറക്കിയ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷ് ഭാഷയിലൂടെ ഭാരതത്തിന്റെ സംസ്കൃതി ലോക ജനതയ്ക്കെത്തിക്കാന് സ്വാമിജിക്ക് കഴിഞ്ഞു. ജ്ഞാന മാര്‍ഗ്ഗത്തിലൂടെ ഗീത ഉപദേശിക്കുകയും കര്‍മ്മ മാര്‍ഗ്ഗത്തില്‍ ചരിച്ച് വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ആളാണ് സ്വാമികള്‍. അദ്ദേഹത്തിന്റെ ജീവിതം ജനലക്ഷങ്ങള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായ നാണയം പുറത്തിറക്കിയത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സഹമന്ത്രി ജയത് സിന്‍ഹ, ചിന്മയ മിഷന് ഗ്ലോബല്‍ ഹെഡ് തേജോമയാനന്ദ, ചിന്മയ യുവകേന്ദ്ര ദേശീയ ഡയറക്ടര്‍ മിത്രാനന്ദ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: