താനെ: ആര്‍എസ്എസ് നല്കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി ബിനാന്ഡി കോടതിയില്‍ ഹാജരായി. മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന രാഹുലിന്റെ പ്രസംഗത്തിനെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയത്.
മജിസ്ട്രേറ്റ് ഡി.പി. കാലെയുടെ മുമ്പില്‍ ഹാജരായ രാഹുല്‍ 15 മിനിട്ട് കോടതിയില്‍ ചെലവഴിച്ചു. കേസ് സപ്തംബര്‍ 30 ലേക്ക് മാറ്റിവെച്ചു. ആര്‍എസ്എസ് കാര്യകര്‍ത്താവ് രാജേഷ് കുന്തേയാണ് കേസ് ഫയല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: