കര്‍ഷക ദുരിതം പരിഹരിക്കണം: കെഡിഎഫ്

Friday 8 May 2015 5:01 pm IST

ആലപ്പുഴ: കരക്കൃഷിയും പച്ചക്കറികൃഷിയും വെള്ളം കയറി പാടെ നശിക്കുകയും കര്‍ഷകര്‍ തീരാദുരിതത്തിലാകുകയും ചെയ്യുന്നതിന് ശാശ്വത പരിഹാരം വേണമെന്ന് കേരള ദളിത് ഫെഡറേഷന്‍ ജില്ലാ സമിതി ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. വിത്തും വളവും കൃഷി സാമഗ്രികളും മറ്റു സഹായങ്ങളും ചെയ്ത് കര്‍ഷകരെ പ്രോത്സാഹിപ്പിച്ച സര്‍ക്കാര്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പുഞ്ച സ്‌പെഷ്യല്‍ ഓഫീസിലെയും വൈദ്യുതിഭവന്റെയും തെറ്റായ ചട്ടങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ സമ്മാനിക്കുന്നതാണെന്നും സമിതി ചൂണ്ടിക്കാട്ടി. പാടശേഖരങ്ങള്‍ക്ക് സ്ഥിരം മോട്ടോര്‍ കൊടുത്തതുപോലെ സ്ഥിരമായ വൈദ്യുതി കണക്ഷനും നല്‍കണം. കൃഷി കഴിഞ്ഞ പാടശേഖരങ്ങളില്‍ ഒരു മീറ്ററിലേറെ വെള്ളം കയറാതെ ശ്രദ്ധിക്കാനും വര്‍ഷകാലത്തില്‍ വെള്ളം കൂടിയാല്‍ പമ്പ് ചെയ്ത് ക്രമീകരിക്കുന്നതിനും സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ പ്രസിഡന്റ് ബി. സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.