കാറും ഇരുചക്ര വാഹനങ്ങളും കത്തിച്ചു

Friday 8 May 2015 5:17 pm IST

ചാരുംമൂട്: കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന കാറും ഇരുചക്രവാഹനങ്ങളും സാമൂഹ്യവിരുദ്ധര്‍ തീവച്ചു നശിപ്പിച്ചു. കുടശനാട് തെക്ക് ഈഴവരേത്ത് ഐശ്വര്യയില്‍ ശിവദാസന്റെ വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന മാരുതി കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചത്. ബുധനാഴ്ച രാത്രി 10.30നാണ് സംഭവം. കാര്‍പോര്‍ച്ചില്‍ കിടന്ന വാഹനങ്ങളില്‍ പടര്‍ന്ന തീ ജനല്‍ കത്തി കര്‍ട്ടനില്‍ പിടിച്ച ശേഷം മുറിയിലുണ്ടായിരുന്ന ടിവി സ്റ്റാന്റിലേക്ക് പടര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടികൂടിയെങ്കിലും തീയണയ്ക്കാനായില്ല. തുടര്‍ന്ന് അടൂരില്‍ നിന്നും എത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്. കാറും ബൈക്കും ശിവദാസന്റെ ഉടമസ്ഥതയിലുള്ളതും സ്‌കൂട്ടര്‍ അയല്‍വാസിയായ വയലിറക്കത്ത് ഹേമചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതുമാണ്. പുതുതായി വാങ്ങിയ സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസമാണ് രജിസ്‌ട്രേഷന്‍ ചെയ്തത്. നൂറനാട് പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.