ആത്മനിവേദനം

Friday 8 May 2015 9:21 pm IST

''ഐശ്വര്യനാശമോ നരകാനുഭവമോ ഉണ്ടാകുമെന്ന് വിചാരിച്ച് എനിക്കു യാതൊരു ദുഃഖവുമില്ല. കൊടുക്കാമെന്ന് പറഞ്ഞത് ഞാന്‍ ഒരിക്കലും കൊടുക്കാതിരിക്കുകയുമില്ല. അതുകേട്ട്, 'നിന്റെ സര്‍വ്വ ഐശ്വര്യങ്ങളും നശിക്കട്ടെ' എന്ന് കോപത്തോടുകൂടി ശുക്രാചാര്യര്‍ ശപിച്ചു. പക്ഷേ ആ ശാപംകൊണ്ടും മഹാബലിക്ക് യാതൊരു ഭാവഭേവവും ഉണ്ടായില്ല. അദ്ദേഹം ശ്രദ്ധാപുരസ്സരം മൂന്നടി ഭൂമി ദാനം ചെയ്യുവാന്‍ ഒരുങ്ങി. ആ അവസരത്തില്‍ ബ്രഹ്മചാരിവേഷം കൈക്കൊണ്ടിരുന്ന വാമനന്റെ രൂപവും മാറിക്കൊണ്ടാണിരുന്നത്. വിശ്വരൂപധാരിയായിത്തീര്‍ന്ന ഭഗവാന്‍ ഒരടികൊണ്ട് ഭൂമി മുഴുവനും, രണ്ടാമത്തെ അടികൊണ്ട് ബ്രഹ്മലോകപര്യന്തമുള്ള പരലോകങ്ങളും അളന്നുകഴിഞ്ഞു. അപ്പോള്‍ ചില അസുരന്മാര്‍ ഭഗവാനോട് പോരിനൊരുങ്ങി. അവരെ എല്ലാം അവിടുത്തെ പാര്‍ഷദന്മാര്‍ പരാജയപ്പെടുത്തി. ഉടനെ അവരെല്ലാം ഭയപ്പെട്ടു പാതാളത്തിലേക്ക് ഓടിപ്പോവുകയും ചെയ്തു. എന്നാല്‍, ഭഗവാന്റെ കല്പനയനുസരിച്ച് ഗരുഡന്‍ മഹാബലിയെ വരുണപാശംകൊണ്ടു ബന്ധിച്ച് അവിടെത്തന്നെ നിര്‍ത്തി. അങ്ങനെ നില്‍ക്കുന്ന ദൃശ്യസമ്പത്തില്‍ വലിയ മമതയും ഗര്‍വ്വും ഉണ്ടായിരുന്നു. മൂന്നടി ഭൂമിമാത്രം ഞാന്‍ ചോദിച്ചു. അപ്പോള്‍ അതില്‍കൂടുതല്‍ ഭൂമിയും മറ്റും ചോദിക്കുവാന്‍ നീ എന്നെ പ്രേരിപ്പിക്കുകകൂടി ചെയ്തു. പക്ഷേ നിന്റെ സര്‍വരാജ്യവും രണ്ടു കാലടികൊണ്ടുതന്നെ ഞാന്‍ അളന്നുകഴിഞ്ഞു. ഇനി ഒരടികൂടി എനിക്കു തരുവാനുണ്ട്.  അതു പെട്ടെന്നു തരിക. സത്യവാദിയായ ആ ഭഗവദ് ഭക്തന്‍ അതുകേട്ടിട്ട് ലേശവും വിചലിച്ചില്ല, പരിഭ്രമിച്ചില്ല. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.