ഉപരാഷ്ട്രപതി പത്തിന് കേരളത്തിലെത്തും

Monday 7 November 2011 12:59 pm IST

കൊച്ചി: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഈ മാസം പത്തിന് കേരളത്തിലെത്തും. വൈകിട്ട് 6.10ന് കൊച്ചിയില്‍ എത്തുന്ന അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിക്കും. 11ന് രാവിലെ 8.50ന് കോഴിക്കോട്ടെത്തി നേവല്‍ ബേസിലേക്കു യാത്ര തിരിക്കും. അവിടെ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 1.15ന് കൊച്ചിയില്‍ തിരിച്ചെത്തും. ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം മൂന്നിന് വീണ്ടും കോഴിക്കോട്ടെത്തി നേവല്‍ ബേസിലേക്കു പോകും. നാലിന് കോതമംഗലം എംഎ എന്‍ജിനീയറിങ് കോളെജ് ജൂബിലി ആഘോഷം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 5.30ന് നേവല്‍ ബേസില്‍ തിരിച്ചെത്തുന്ന അദ്ദേഹം ഗവ. ഗസ്റ്റ് ഹൗസില്‍ താമസി ക്കും. 12നു രാവിലെ ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ജന്മ വാര്‍ഷികച്ചടങ്ങില്‍ പങ്കെടുക്കും. 11.50ന് നേവല്‍ എയര്‍പോര്‍ട്ടിലെത്തി 12ന് ദല്‍ഹിയിലേക്കു മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.