എന്താണ് ചോദ്യപേപ്പര്‍ വിവാദം...?

Friday 8 May 2015 10:39 pm IST

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജില്‍ 2010 മാര്‍ച്ചില്‍ നടന്ന ബി.കോം പരീക്ഷയുടെ ഇന്റേണല്‍ പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറാണ് താലിബാന്‍ മോഡല്‍ ആക്രമണത്തിന് കാരണമായത്. ന്യൂമാന്‍ കോളേജിലെ മലയാള വിഭാഗം അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയത്. ചോദ്യപ്പേപ്പറിലെ പതിനൊന്നാമത്തെ ചോദ്യമാണ് മുസ്ലിം തീവ്രവാദികളും ക്രൈസ്തവ സഭാ നേതൃത്വവും വിവാദമാക്കിയത്. ഇതായിരുന്നു ആചോദ്യം... താഴെക്കൊടുത്തിരിക്കുന്ന ഗദ്യഭാഗത്തിന് ഉചിതമായ ചിഹ്നം ചേര്‍ത്തെഴുതുക..? മുഹമ്മദ് പടച്ചോനേ പടച്ചോനേ ദൈവം എന്താടാ നായിന്റെ മോനേ മുഹമ്മദ് ഒരു അയില മുറിച്ചാല്‍ എത്ര കഷണമാണ് ദൈവം മൂന്ന് കഷണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ ഒരു തിരക്കഥയുടെ രീതി ശാസ്ത്രം എന്ന പി. ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്്തകത്തിന്റെ 58-ാം പേജില്‍ കൊടുത്തിരിക്കുന്ന പരാമര്‍ശത്തില്‍ മുഹമ്മദ് എന്ന ഒരു പേര്‍ നല്‍കി ചിഹ്നം ഒഴിവാക്കി ചോദ്യപ്പേപ്പറില്‍ കൊടുക്കുക മാത്രമാണ് പ്രൊഫ. ജോസഫ് ചെയ്തത്. എന്നാല്‍ പരീക്ഷ കഴിഞ്ഞയുടന്‍ കാര്യങ്ങള്‍ പഠിക്കാതെ മുസ്ലിം സംഘടനകള്‍ തൊടുപുഴ നഗരത്തില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ഇതോടെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാന്‍ കോളേജില്‍ നിന്നും ടി.ജെ ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് തൊടുപുഴ പോലീസ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് അധ്യാപകനെ അറസ്റ്റു ചെയ്ത് വിലങ്ങുവച്ച് കോടതിയില്‍ ഹാജരാക്കി. കേസിന്റെ നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മൂവാറ്റുപുഴയില്‍ വച്ച് മുസ്ലിം ഭീകരര്‍ പ്രൊഫസറുടെ കൈ അറുത്ത് മാറ്റിയത്. പിന്നീട് ചോദ്യപ്പേപ്പര്‍ വിവാദക്കേസില്‍ ജോസഫിനെ തൊടുപുഴ കോടതി കുറ്റവിമുക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.