കൊച്ചി: കൈവെട്ട് കേസിലെ വിധിയില്‍ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ച് പ്രതികള്‍. വിധി പുറത്തു വന്നയുടന്‍ പരസ്പരം ആശ്ലേഷിച്ച് ഉമ്മവച്ചായിരുന്നു ഇവര്‍ കോടതി വരാന്തയില്‍ ആഹ്ലാദം പങ്കിട്ടത്. കോടതി മുറിക്ക് തൊട്ടടുത്ത് പതിനഞ്ച് മിനിട്ടോളം പ്രതികളുടെ ‘സ്നേഹ പ്രകടനം’ തുടര്‍ന്നു.
കോടതി നടപടികളില്‍ സന്തോഷത്തോടെ പങ്കു ചേര്‍ന്ന പ്രതികള്‍ക്ക് വിധി പ്രഖ്യാപിക്കുമ്പോഴും പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. പ്രതികള്‍ക്ക് പിന്തുണയുമായി നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കോടതിയിലെത്തിയിരുന്നു. എന്നാല്‍ അക്രമത്തിനിരയായ പ്രൊഫ.ജോസഫോ കുടുംബാംഗങ്ങളോ വിധി കേള്ക്കാനെത്തിയിരുന്നില്ല. കനത്ത സുരക്ഷാ സന്നാഹത്തിലായിരുന്നു വിധി പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: