ന്യൂദല്‍ഹി: പിസ്റ്റള്‍ ഷൂട്ടിങ്ങിലെ വിസ്മയ താരം ജിത്തു റായിയെ അര്‍ജുന അവാര്‍ഡിന് നാഷണല്‍ റൈഫിള്‍ അസോസിയേഷന് ശുപാര്‍ശ ചെയ്തു. റേഞ്ചിലെ അതുല്യനേട്ടങ്ങളിലൂടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പ്രതിഭയാണ് ജിത്തു.
കഴിഞ്ഞ ജൂണ്‍ മുതല്‍ ഇതുവരെ വിവിധ വേദികളിലായി ഏഴു മെഡലുകള്‍ പോക്കറ്റിലാക്കി ജിത്തു റിയോ ഒളിംപിക്സ് യോഗ്യതയും ഉറപ്പിച്ചുകഴിഞ്ഞു. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലെ സ്വര്‍ണവും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിയും ലോകകപ്പ് വെങ്കലവുമെല്ലാം ചുരുങ്ങിയ കാലയളവിനുള്ളില്‍ ജിത്തു കൈക്കലാക്കിയ നേട്ടങ്ങള്‍.
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേത്രി രാഖി സര്‍ണോബത്, കര്‍ണാടക ഷൂട്ടര്‍ പി.എന്‍. പ്രകാശ് എന്നിവരെയും അര്‍ജുനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: